അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ ഉപമുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ശനിയാഴ്ച ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
നിയമസഭാ കക്ഷിയോഗത്തില്‍ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ സുനേത്രയുടെ പേര് നിര്‍ദ്ദേശിച്ചു. മറ്റ് നേതാക്കള്‍ പിന്‍താങ്ങുകയും എംഎല്‍എമാര്‍ ഏകകണ്ഠമായി സുനേത്രയെ തിരഞ്ഞടെുക്കുകയും ചെയ്തു.