യുഎസ് സര്‍ക്കാര്‍ ഭാഗിക ഷട്ട്ഡൗണിലേക്ക്. 2026 ലെ ബജറ്റിന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കാതിരുന്നതിന് പിന്നാലെയാണിത്. ബജറ്റിന് അംഗീകാരം നല്‍കാനുള്ള സമയപരിധി ജനുവരി 30 അര്‍ധരാത്രി അവസാനിച്ചു. പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് അമേരിക്ക കടന്നത്. ഇതോടെ അവശ്യവിഭാഗത്തില്‍ ഉള്‍പ്പെടാത്ത നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.