അബ്രഹാം ജോണ്‍ മണലൂര്‍ ഡാളസില്‍ അന്തരിച്ചു

By: 600002 On: Jan 31, 2026, 12:13 PM



 

പി പി ചെറിയാന്‍

ഡാളസ് (ടെക്‌സാസ് ): മണലൂര്‍ കുടുംബാംഗം അബ്രഹാം ജോണ്‍ മണലൂര്‍ (85) ഡാലസില്‍ അന്തരിച്ചു വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച് അംഗമാണ്.

1940 ഫെബ്രുവരി 28-നാണ് അദ്ദേഹം ജനിച്ചത്. ദീര്‍ഘകാലമായി അമേരിക്കയില്‍  താമസമാക്കിയ അദ്ദേഹം മാര്‍ത്തോമാ സഭാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

'ഞാന്‍ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു...' (2 തിമോത്തിയോസ് 4:7-8) എന്ന ബൈബിള്‍ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബന്ധുക്കള്‍ അനുസ്മരിച്ചു.

സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.