ഡാളസിലെ സംഗീതപ്രേമികള്‍ക്കായി 'സസ്‌നേഹം വാലന്റൈന്‍': കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഒരുക്കുന്ന സംഗീത സന്ധ്യ ഫെബ്രുവരി 14 ന്

By: 600002 On: Jan 31, 2026, 12:09 PM



 

പി പി ചെറിയാന്‍

ഡാളസിലെ സംഗീതപ്രേമികള്‍ക്കായി കേരള അസോസിയേഷന്‍ ഓഫ് ഡാളസ്  'സസ്‌നേഹം വാലന്റൈന്‍' എന്ന പേരില്‍ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോര്‍ത്തിണക്കി ഫെബ്രുവരി 14-നാണ് പരിപാടി നടക്കുന്നത്.

സമയം: വൈകുന്നേരം 5:30 മുതല്‍ രാത്രി 8:00 വരെ. സ്ഥലം: 2707 Dove Creek Lane, Carrollton, TX 75006. പ്രവേശനം സൗജന്യമായിരിക്കും.

പാട്ടുപാടാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ വേദിയില്‍ അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: പാടാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 8-ന് മുന്‍പായി ആര്‍ട്ട് ഡയറക്ടര്‍ ജിജി പി. സ്‌കറിയയെ (4694941035) വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ക്ക് 2026-ലെ കെ.എ.ഡി (KAD) മെമ്പര്‍ഷിപ്പ് ഉണ്ടായിരിക്കണം.

പാടാന്‍ എത്തുന്നവര്‍ പരിപാടി തീരുന്നത് വരെ ഇരുന്ന് സഹകലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.ഡാളസിലെ മലയാളി സംഗീതപ്രേമികളെല്ലാം ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.