രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍(64) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉഷസ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന് ഡെല്‍ഹിയിലായിരുന്നതിനാല്‍ മരണസമയത്ത് പി ടി ഉഷ എംപി വീട്ടിലുണ്ടായിരുന്നില്ല. മരണവിവരമറിഞ്ഞ് നിരവധി പേരാണ് ശ്രീനിവാസനെ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉഷയുടെ വീട്ടിലെത്തി.