വിപണിയില്‍ മൈക്രോസോഫ്റ്റിന് കനത്ത തിരിച്ചടി 

By: 600002 On: Jan 30, 2026, 10:24 AM

 

 

വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് മൈക്രോസോഫ്റ്റ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ 424 ബില്യണ്‍ ഡോളര്‍ നഷ്ടമായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുടക്കിയ നിക്ഷേപത്തില്‍ നിന്ന് ആനുപാതികമായി ലാഭം ലഭിക്കുന്നില്ലെന്ന നിക്ഷേപകരുടെ ആശങ്കയും ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വളര്‍ച്ചാ മുരടിപ്പുമാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.