പി പി ചെറിയാന്‍
ഷിക്കാഗോ: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴിയുള്ള ഒരു പഴയ ട്രക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, ആറ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 19-കാരന്‍ പിടിയിലായി. ഷിക്കാഗോയിലെ വെസ്റ്റ്മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് (Nedas Revuckas) ആണ് അറസ്റ്റിലായത്.
30-കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാള്‍ അപ്പാര്‍ട്ട്മെന്റിന് തീയിടുകയും വീട്ടിലെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു.
എലിസയുടെ ഭര്‍ത്താവ് വിറ്റ 1994 മോഡല്‍ ഫോര്‍ഡ് റേഞ്ചര്‍ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാല്‍ വാഹനത്തിന്റെ അവസ്ഥയില്‍ അതൃപ്തനായിരുന്ന ഇയാള്‍, ലൈസന്‍സ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
പ്രതി തന്റെ മുതുകില്‍ ഒരു സ്‌ക്രൂഡ്രൈവര്‍ ഒളിപ്പിച്ചുപിടിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗര്‍ഭസ്ഥ ശിശുവിനെ വധിക്കല്‍, കവര്‍ച്ച, തീയിടല്‍ , മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവില്‍ ഡ്യൂപേജ് കൗണ്ടി ജയിലില്‍ കഴിയുകയാണ്.