ഫിഫ ലോകകപ്പിനായി വ്യത്യസ്തമായൊരു പൊതുജനാരോഗ്യ പദ്ധതിയുമായി ഒരുങ്ങുകയാണ് ടൊറൻ്റോ.കോണ്ടം, ലൂബ്രിക്കൻ്റ് എന്നിവ വാങ്ങുന്നതിനായി നഗരം 2,00,000 ഡോളർ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു.ഇവ ലോകകപ്പ് വേളയിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഇടയിൽ സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
വലിയ അന്താരാഷ്ട്ര മേളകളുടെ സമയത്ത് ലൈംഗിക പ്രവർത്തനങ്ങൾ വർദ്ധിക്കാറുണ്ടെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി.ലൈംഗികരോഗങ്ങൾ പടരുന്നത് തടയാനുള്ള ഒരു മാർഗ്ഗമായാണ് ഇതിനെ കാണുന്നത്.ലൈംഗികാരോഗ്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ബോധവൽക്കരണവും ഈ പരിപാടിയുടെ ഭാഗമാണ്. ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ, പ്രധാന വേദികൾ എന്നിവിടങ്ങളിൽ ഇവ സൗജന്യമായി ലഭിക്കും.
ഇത് നികുതിപ്പണത്തിൻ്റെ ദുരുപയോഗമാണെന്ന് ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ ലാഭകരമാണ് പ്രതിരോധമെന്ന് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു. മുൻപും വലിയ പരിപാടികൾ നടന്നപ്പോൾ ടൊറൻ്റോ ഇത്തരം ക്യാമ്പയിനുകൾ നടത്തിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ആതിഥേയ നഗരം എന്ന നിലയിൽ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.