പി പി ചെറിയാന്‍
ഡാളസ്: ശൈത്യകാല കൊടുങ്കാറ്റിനെത്തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന ഡാളസ് ഉള്‍പ്പെടെയുള്ള നോര്‍ത്ത് ടെക്‌സാസിലെ പ്രമുഖ സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ വെള്ളിയാഴ്ച (ജനുവരി 30) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ഡെന്റണ്‍ , ഫാര്‍മേഴ്സ്വില്‍ , ക്രം , നോര്‍ത്ത് വെസ്റ്റ് , പോണ്ടര്‍ എന്നീ ഐ.എസ്.ഡികള്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ടെക്‌സസ് വുമണ്‍സ് യൂണിവേഴ്‌സിറ്റി: ക്ലാസുകള്‍ നേരിട്ട് നടത്തില്ലെങ്കിലും ഓണ്‍ലൈന്‍ വഴി പഠനം തുടരും.
ഡാളസ് ഐ.എസ്.ഡി : വെള്ളിയാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകള്‍ സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടുമെങ്കിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
അലന്‍, ഫ്രിസ്‌കോ , പ്ലാനോ , റിച്ചാര്‍ഡ്സണ്‍ , ഗ്രാന്‍ഡ് പ്രെയറി , ലൂയിസ്വില്‍ , പ്രോസ്പര്‍ ,റോക്ക്വാള്‍ , വെതര്‍ഫോര്‍ഡ് എന്നീ ഐ.എസ്.ഡികളും വെള്ളിയാഴ്ച തുറക്കും.
ഫോര്‍ട്ട് വര്‍ത്ത്, ആര്‍ലിംഗ്ടണ്‍, മെസ്‌ക്വിറ്റ് ഡിസ്ട്രിക്റ്റുകള്‍ വ്യാഴാഴ്ച തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
റോഡുകളിലെയും പാര്‍ക്കിംഗ് ഏരിയകളിലെയും മഞ്ഞ് കട്ടപിടിച്ചു കിടക്കുന്ന സാഹചര്യം പരിഗണിച്ചാണ് ബസ് സുരക്ഷ മുന്‍നിര്‍ത്തി പല സ്‌കൂളുകളും വ്യാഴാഴ്ച അവധി നല്‍കിയത്. നിലവില്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ മിക്കയിടങ്ങളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.