കാൽഗറിയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

By: 600110 On: Jan 29, 2026, 12:59 PM

കാൽഗറിയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.  കാൽഗറിയിലെ റെഡ്‌സ്റ്റോൺ കമ്മ്യൂണിറ്റിയിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ 12:41-ഓടെയാണ് വീട്ടിൽ ബഹളം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് രണ്ട് പേരെയും  കണ്ടെത്തിയത്. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും, രണ്ടാമത്തെയാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ മറ്റ് പ്രതികളെയൊന്നും പോലീസ് തിരയുന്നില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് ഉറപ്പുനൽകി.  ഹോമിസൈഡ് യൂണിറ്റ് കേസ് ഏറ്റെടുത്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വ്യാഴാഴ്ച നടക്കുമെന്നും, അതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കാൽഗറി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.