ജനകീയ പ്രഖ്യാപനങ്ങളുമായി 2026 സംസ്ഥാന ബജറ്റ് 

By: 600002 On: Jan 29, 2026, 10:02 AM

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്.

നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ബജറ്റ്.

ഒന്ന് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തില്‍പ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് വരെ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. രാവിലെ 9മണിയോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.