കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. വെനസ്വേല അതിര്‍ത്തിക്കു സമീപമാണ് വിമാനം തകര്‍ന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സറ്റെന എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.