കേരളത്തിലെ ജലഗതാഗത പദ്ധതിയായ വാട്ടര്‍മെട്രോ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും. ഇതിനായി എട്ട് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും സാധ്യതാ പഠനത്തിനായി കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിനെ സമീപിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പല വിദേശരാജ്യങ്ങളും ഇതേ ആവശ്യവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ സമീപിച്ചിട്ടുണ്ട്. ഏഷ്യ, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളാണ് പഠനസംഘത്തെ അയച്ചിട്ടുള്ളത്. രാജ്യത്തെ 18 നഗരങ്ങളില്‍ കൊച്ചി മാതൃകയില്‍ വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കാനുള്ള നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.