ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഡസന്‍ കണക്കിന് ന്യൂഡിഫൈ ആപ്പുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ആപ്പുകളാണിവ. ടെക് ട്രാന്‍സ്പരന്‍സി പ്രൊജക്ട്(ടിപിപി) ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ഗൂഗിള്‍ പ്ലേ ആപ്പില്‍ 55 ന്യൂഡിഫൈ ആപ്പുകളും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ 47 ആപ്പുകളും കണ്ടെത്തിയെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ടിപിപിയുടെ പരിശോധനയില്‍ കണ്ടെത്തിയവയില്‍ 28 ആപ്പുകള്‍ നീക്കം ചെയ്തതായി ആപ്പിള്‍ വക്താവ് തിങ്കളാഴ്ച വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പ് എല്ലാ ഡെവലപ്പര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.