പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചു. 38ആം വയസിലാണ് സംഗീതലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം.
പിന്നണി ഗാനരംഗത്ത് നിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും അര്‍ജിത്ത് സിങ് വ്യക്തമാക്കി. സ്വതന്ത്ര മ്യൂസിക്കുമായി അര്‍ജിത്ത് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.