കോപ്പർഫീൽഡ് ആക്രമണം: പ്രതിക്കായി പോലീസ് തിരച്ചിൽ

By: 600110 On: Jan 28, 2026, 11:21 AM

കാൽഗറിയിലെ സൗത്ത് ഈസ്റ്റ് ഭാഗത്തുണ്ടായ ഒരു ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. 2026 ജനുവരി 15-ന് ഉച്ചയ്ക്ക് ഏകദേശം 2:25-ഓടെയാണ് ആക്രമണം ഉണ്ടായത്. കോപ്പർഫീൽഡ് കമ്മ്യൂണിറ്റിയിലെ കോപ്പർഹെഡ് വേ എസ്ഇയിലുള്ള വീട്ടിലേക്ക് എത്തിയ അക്രമി പരിചയമില്ലാത്ത ഒരാളെക്കുറിച്ച് തിരക്കുകയായിരുന്നു.
അങ്ങനെയൊരാൾ അവിടെ താമസമില്ലെന്ന് വീട്ടുകാർ അറിയിച്ചപ്പോൾ പെട്ടെന്ന് വീട്ടുടമസ്ഥരിൽ ഒരാളെ ആക്രമിക്കുകയായിരുന്നു. 

തുടർന്ന് പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുണ്ട നിറത്തിലുള്ള സെഡാൻ കാറിലാണ് അയാൾ രക്ഷപ്പെട്ടത്. പ്രതിയുടേതെന്ന് കരുതുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഏകദേശം 30 വയസ്സ് പ്രായവും, ആറടി ഉയരവും, ചെറിയ കറുത്ത മുടിയും താടിയും ഉണ്ടെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ കാൽഗറി പോലീസിനെയോ (403‑266‑1234) അല്ലെങ്കിൽ 'ക്രൈം സ്റ്റോപ്പേഴ്സിനെയോ' അറിയിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.