ബാരാമതിയില്‍ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 28, 2026, 9:52 AM

 


മുംബൈ ബാരാമതിയില്‍ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍(66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തകര്‍ന്നുവീണത്. അജിത് ഉള്‍പ്പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. എന്‍സിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തരവനാണ് അജിത്. ലിയര്‍ജെറ്റ് 45 എന്ന വിമാനമാണ് തകര്‍ന്നുവീണത്.

ഏകദേശം 16 വര്‍ഷത്തോളം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗ് ഘട്ടത്തിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.