പി പി ചെറിയാന്‍
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തില്‍ വീണ് മൂന്ന് സഹോദരങ്ങള്‍ മരിച്ചു. പ്രദേശത്ത് ശൈത്യ തരംഗം ആരംഭിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണസംഖ്യ ഇതോടെ 42 ആയി ഉയര്‍ന്നു.
കുളത്തിന് മുകളില്‍ ഐസ് കട്ടപിടിച്ചത് ശ്രദ്ധിക്കാതെ അതിലൂടെ നടക്കാന്‍ ശ്രമിക്കവെ ഐസ് പാളി തകരുകയും കുട്ടികള്‍ വെള്ളത്തില്‍ വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കഠിനമായ മഞ്ഞുവീഴ്ചയെയും തണുപ്പിനെയും തുടര്‍ന്ന് ടെക്‌സസില്‍ ഇതുവരെ 42 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഐസ് മൂടിക്കിടക്കുന്ന ജലാശയങ്ങള്‍ക്കും കുളങ്ങള്‍ക്കും അരികില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതും ഗതാഗതം തടസ്സപ്പെട്ടതും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.