ഡാളസ്/കൊച്ചി :സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്ല്‍ വെസ്റ്റ് വാര്‍ഡ് (സെന്റ് തെരേസ/ലിറ്റില്‍ ഫ്‌ളവര്‍) അംഗം മിസ്റ്റര്‍ പോള്‍ തോമസ് ഇടാട്ടുകാരന്‍ നിര്യാതനായി. ജനുവരി 27 ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 10:12-ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കുടുംബം: പരേതന്‍ ലിന്‍സി തോമസിന്റെ ഭര്‍ത്താവാണ്. ജോയല്‍ തോമസ്, ജിയ തോമസ് എന്നിവര്‍ മക്കളാണ്.
സംസ്‌കാര ശുശ്രൂഷകള്‍ ഡാളസിലെ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ നടത്തുന്നതാണ്. സംസ്‌കാര സമയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും വികാരി റവ. ഫാ. സിബി സെബാസ്റ്റ്യന്‍ MST, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സുജ കൈനിക്കര എന്നിവര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്:
ചര്‍ച്ച് ഓഫീസ്: 972-240-1100
വികാരി: 346-270-0262