കാന്‍സര്‍ രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം 

By: 600002 On: Jan 27, 2026, 12:30 PM

 

കാന്‍സര്‍ ബാധിതരായ രോഗികള്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം. അര്‍ബുദം ശരീരത്തിലെ നീര്‍ക്കെട്ടിലും രക്തം കട്ടപിടിക്കുന്ന പ്രക്രിയയിലും ഉണ്ടാക്കുന്ന ദീര്‍ഘകാല മാറ്റങ്ങളാണ് ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 

അര്‍ബുദം ചികിത്സയുടെ സമയത്തും അതിന് ശേഷവും ഹൃദ്രോഗ സാധ്യത സംബന്ധിച്ച് കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ചെറുപ്രായത്തില്‍ അര്‍ബുദം ബാധിക്കപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.