ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ ഇരു കക്ഷികളും ഒപ്പുവെച്ചു. 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാര്‍ എണ്ണ-വാതക മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു.