ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയര്‍ത്തി ട്രംപ് 

By: 600002 On: Jan 27, 2026, 11:35 AM

 

ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ വ്യാപാര ഉടമ്പടി ദക്ഷിണ കൊറിയ പാലിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.