തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ട് മുങ്ങി; 15 മരണം

By: 600002 On: Jan 26, 2026, 12:26 PM



 

തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ട് മുങ്ങി 15 പേര്‍ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ 'MV തൃഷ കേര്‍സ്റ്റിന്‍ 3 'എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി. കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.