ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥിയായി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ 

By: 600002 On: Jan 26, 2026, 12:05 PM

 

ഇന്ത്യയുടെ 77 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊടൊപ്പം പരമ്പരാഗത രഥത്തിലാണ് ഇരുവരും കര്‍ത്തവ്യപഥിലെ പരേഡിന് എത്തിയത്. 

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ണായകമായ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന സൂചനകള്‍ക്കിടയിലാണ് ഇരുവരുടെയും ഇന്ത്യാ സന്ദര്‍ശനം.