അറ്റ്ലാന്റ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജേക്കബ് തോമസ് നയിച്ച 'സ്വര്‍ഗീയ നാദം' സംഗീത വിരുന്ന് ശ്രോതാക്കള്‍ക്ക് വേറിട്ടൊരു അനുഭവമായി

By: 600002 On: Jan 26, 2026, 10:33 AM



 


പി പി ചെറിയാന്‍

അറ്റ്ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്ലാന്റ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചന്‍) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി സമാപിച്ചു.സ്വര്‍ഗീയ നാദം കൂട്ടായ്മ  ജനുവരി 25 ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതപ്രേമികള്‍ സൂം (ദീീാ) പ്ലാറ്റ്ഫോമിലൂടെ പങ്കെടുത്തു. 

നാല്‍പ്പതിലധികം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായ റവ. ജേക്കബ് തോമസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായ ഈ പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങള്‍ ആലപിക്കപ്പെട്ടു. മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയറിലൂടെയും 'ജീവന്ധാര' എന്ന സംഗീത ആല്‍ബത്തിലൂടെയും ശ്രദ്ധേയനായ അച്ചന്റെ ആത്മീയ ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് വേറിട്ടൊരു അനുഭവമായി.റവ. സാം ലൂക്കോസിന്റെ പ്രാര്‍ത്ഥനയോടെ സംഗീത വിരുന്നിന് തുടക്കം കുറിച്ചു

സണ്ണി അറ്റ്‌ലാന്റ,ജോജു സക്കറിയാ, സിജി ആനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്‌സി, ജെനി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം ഗോസ്പല്‍ ടീം മുന്‍ ഡയറക്ടര്‍ കൂടിയായ റവ. ജേക്കബ് തോമസ് തന്റെ സുവിശേഷ ശുശ്രൂഷയും സംഗീത വാസനയും കോര്‍ത്തിണക്കി നടത്തിയ ഈ സംഗീത സായാഹ്നം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.അലക്‌സ് തോമസ് നന്ദി പറഞ്ഞു. സിസിലി സണ്ണി,  മാത്യൂസ് സഖറിയാ,  ഫിന്നി വര്ഗീസ്  സാങ്കേതിക സഹായം നല്‍കി. ഐ പി ല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേലിന്റെ  സമാപന പ്രാര്‍ത്ഥനക്കും ,റവ സുനില്‍ അച്ചന്റെ ആശീര്‍വാദത്തിനും ശേഷം  സംഗീത വിരുന്നു സമാപിച്ചു.