ഇരവതുകുഴി മത്തായി (ഇ എം) വര്‍ക്കിയുടെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

By: 600002 On: Jan 26, 2026, 9:47 AM


 

 

പി പി ചെറിയാന്‍

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സജീവ പ്രവര്‍ത്തകനും ദീര്‍ഘകാല അംഗവുമായിരുന്ന ഇരവതുകുഴി മത്തായി (ഇ. എം.) വര്‍ക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി സെക്രട്ടറി മന്‍ജിത് കൈനിക്കരയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.
സംസ്‌കാര ചടങ്ങുകള്‍ 2026 ജനുവരി 28 ബുധനാഴ്ച നടക്കും.

പൊതുദര്‍ശനം: രാവിലെ 8:30 മുതല്‍ കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലില്‍ (St. Ignatious MJSC Cathedral, 2707 Dove Creek, Carrollton, TX 75006) നടക്കും.

സംസ്‌കാര ശുശ്രൂഷ (എൗിലൃമഹ ടലൃ്ശരല): അതേ ദിവസം രാവിലെ 8:30-ന് സെന്റ് ഇഗ്‌നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലില്‍ ആരംഭിക്കും.

സംസ്‌കാരം : ഉച്ചകഴിഞ്ഞ് 1:30-ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) നടക്കും.