വാഹന ചലാന്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍ 

By: 600002 On: Jan 24, 2026, 12:07 PM




കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം വാഹന ചലാന്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കി.  ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കില്‍ അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കപ്പെടും. ചലാന്‍ ലഭിച്ചു കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. ചലാനുകള്‍ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. 

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല.