പാകിസ്താനില്‍ വിവാഹവീട്ടില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 24, 2026, 11:17 AM

 

പാകിസ്താനില്‍ വിവാഹവീട്ടില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണം നടന്നത്. സര്‍ക്കാര്‍ അനുകൂല സംഘടനയിലെ തേതാവായി അറിയപ്പെടുന്ന നൂര്‍ ആലം മെഹ്‌സൂദിന്റെ വസതിയിലാണ് സ്‌ഫോടനം നടന്നത്. 

തീവ്രവാദികളെക്കുറിച്ച് സുരക്ഷ സേനയ്ക്ക് രഹസ്യവിവരങ്ങള്‍ കൈമാറുന്ന ഒരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.