മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം പദയാത്ര ഷൂട്ടിംഗ് ആരംഭിച്ചു 

By: 600002 On: Jan 24, 2026, 6:52 AM

 

 

32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം ''പദയാത്ര'' ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിര്‍മ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കര്‍മം നടന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുക.