ലൈംഗികാതിക്രമം: ലെത്ത്ബ്രിഡ്ജിൽ ഇന്ത്യൻ വംശജനെതിരെ കേസെടുത്തു

By: 600110 On: Jan 23, 2026, 10:05 AM

 

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ലെത്ത്ബ്രിഡ്ജിൽ ഇന്ത്യൻ വംശജനെതിരെ കേസെടുത്തു. താൻ ലൈംഗികാതിക്രമത്തിന് ഇരയായതായി 12 വയസ്സുള്ള കൌമാരക്കാരി പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. ഇന്ത്യൻ വംശജനായ 22 വയസ്സുകാരനാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയിട്ടുണ്ട്.   

ലെത്ത്ബ്രിഡ്ജ് പൊലീസ് പറയുന്നതനുസരിച്ച് 2025 ഏപ്രിൽ 24-ന് നഗരത്തിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുമ്പോൾ ഒരു പുരുഷനെയും 12 മുതൽ 14 വയസ്സ് വരെയുള്ള ആറ് കുട്ടികളെയും മുറിക്കുള്ളിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ, ഇയാൾ സോഷ്യൽ മീഡിയ വഴിയാണ് കുട്ടികളുമായി പരിചയപ്പെട്ടതെന്ന് വ്യക്തമായി. അവരെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ശേഷം,  ഒരു ഹോട്ടൽ മുറിയിലെത്തിക്കുകയായിരുന്നു.
അവിടെ വച്ച് കുട്ടികൾക്ക് മദ്യം നൽകിയതായും പൊലീസ് പറയുന്നു. ഇവിടെ വച്ച് തന്നെയാണ് ആരോപിക്കപ്പെടുന്ന ലൈംഗിക പീഡനവും നടന്നത്. ഇയാൾ പിന്നീട് പൊലീസിനെ കബളിപ്പിച്ച്  കടന്നു കളഞ്ഞെങ്കിലും അടുത്തിടെ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. യുവ് രാജ് സിങ് എന്ന് പേരുള്ള ഇയാളെ വാൻകൂവർ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.