യുവാക്കൾക്ക് തൊഴിലും പ്രവൃത്തിപരിചയവും ഉറപ്പാക്കാൻ പുതിയൊരു പദ്ധതിയുമായി കാൽഗറി ഇക്കണോമിക് ഡെവലപ്‌മെൻ്റ്

By: 600110 On: Jan 23, 2026, 9:45 AM

യുവജനങ്ങൾക്ക് തൊഴിൽ കണ്ടെത്താനും പ്രവൃത്തിപരിചയം നേടാനും സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് തുടക്കമിട്ട് കാൽഗറി ഇക്കണോമിക് ഡെവലപ്‌മെൻ്റ്.  TalentED ഗ്രേറ്റർ കാൽഗറി എന്നാണ് ഈ പദ്ധതിയുടെ പേര്. 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്കായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വിദ്യാർത്ഥികളെയും പുതുതായി ബിരുദം പൂർത്തിയാക്കിയവരെയും പ്രാദേശിക തൊഴിലുടമകളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രവർത്തനപരിചയം നേടുന്നത് വളരെ പ്രയാസകരമാണെന്ന് പല യുവാക്കളും പറയുന്നത്.2025 ഡിസംബറിലെ കണക്കനുസരിച്ച്, ആൽബർട്ടയിൽ 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.5% ആയിരുന്നു. ഈ പദ്ധതിയ്ക്കായിയി ആൽബർട്ട സർക്കാർ മൂന്ന് ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുക. തൊഴിൽ അവസരങ്ങളും മെൻ്റർർഷിപ്പുമാണ് ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. നേരത്തെ നടത്തിയ 'ടാലന്റ് എഡ് (TalentED) YYC' എന്ന പരീക്ഷണ പദ്ധതി മികച്ച ഫലമുണ്ടാക്കിയിരുന്നു. ആ പദ്ധതിയിലൂടെ 3,200 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും 460 തൊഴിലുടമകൾക്ക് പിന്തുണ നൽകുകയും ചെയ്തു. ഏകദേശം 16 ദശലക്ഷം ഡോളറിൻ്റെ സാമ്പത്തിക നേട്ടവും ആ പദ്ധതിയിലൂടെ ഉണ്ടായി.2027-ഓടെ 2,000 തൊഴിൽ അവസരങ്ങൾ കൂടി അധികമായി സൃഷ്ടിക്കാനാണ് കാൽഗറി ഇക്കണോമിക് ഡെവലപ്‌മെൻ്റ് ഇപ്പോൾ ലക്ഷ്യമിടുന്നത്.