ഓസ്‌ട്രേലിയയില്‍ വീണ്ടും വെടിവെപ്പ്;  മൂന്ന് പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 22, 2026, 1:14 PM

 


ബോണ്ടി ബീച്ചിലെ വെടിവയ്പ്പിന് ശേഷം വീണ്ടും ഓസ്‌ട്രേലിയയില്‍ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ലേക്ക് കാര്‍ജെലീഗോ പട്ടണത്തിലാണ് വെടിവെയ്പുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താനായില്ല.