വിജയ്‌യുടെ പാര്‍ട്ടിക്ക് ചിഹ്നം വിസില്‍; കമല്‍ഹാസന് ബാറ്ററി ടോര്‍ച്ച് 

By: 600002 On: Jan 22, 2026, 12:55 PM

 

 

നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്('ടിവികെ') ചിഹ്നമായി. വിസില്‍ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമദിച്ചത്. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസില്‍ ചിഹ്നത്തിലാകും ടിവികെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് എംഎന്‍എമ്മിന്റെ ചിഹ്നം.