ഷിബു കിഴക്കേക്കുറ്റ്, പ്രസിഡന്റ്, ഇന്ത്യ പ്രസ്‌ക്ലബ് നോര്‍ത്ത് അമേരിക്ക, കാനഡ
ഓണ്‍ലൈന്‍ ഏകോപനവും മാധ്യമധര്‍മ്മവും എന്നവിഷയത്തെപ്പറ്റി നമ്മില്‍ പലര്‍ക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ യു?ഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിര്‍ത്തികളില്ലാതെ വീഡിയോ കോളിലൂടെയും മറ്റ് ഇന്റര്‍നെറ്റ് ടെക്‌നോളജി ഉപയോ?ഗിച്ചും പരസ്പരം കാണാനും സംസാരിക്കാനും കഴിയുന്ന കാലം. മറ്റൊരാളുടെ ഫോണും കമ്പ്യൂട്ടറും അവരുടെ അനുമതിയോടെ എനിഡെസ്‌ക് ഉപയോ?ഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന കാലം. ലോകത്തെവിടെ നിന്നും എവിടേക്കും ഫോണുപയോ?ഗിച്ച് പണം അയയ്ക്കാന്‍ കഴിയുന്ന കാലം. ഈ കാലത്താണ് നമ്മള്‍ വെറും വെറും സാങ്കേതികത്വത്തെ പഴി പറയുന്നത്.
ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ ഇന്നത്തെ യാഥാര്‍ഥ്യം,, ഇന്ന് ലോകം ഉപയോഗിക്കുന്ന പ്രധാന സംവിധാനങ്ങള്‍:
Zoom, Google Meet, Microsoft Teams, WhatsApp Video Call
ഇതിലൂടെ:
കാനഡയില്‍ ഇരിക്കുന്ന പ്രസിഡണ്ടും ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലുള്ള സെക്രട്ടറിമാരും കമ്മിറ്റിയംഗങ്ങളും ഒരേ സമയം മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയും. രാജ്യമോ, നഗരമോ മീറ്റിംഗിന് ഒരു തടസ്സവും അല്ല. ഇതാണ് ഇന്നത്തെ പ്രവര്‍ത്തനരീതി.
ഗ്ലോബല്‍ കമ്മിറ്റികള്‍ നിയമപരവും പ്രായോഗികവും
ഇന്നത്തെ സംവിധാനത്തില്‍, പ്രസിഡണ്ട് ഒരു രാജ്യത്ത്, ജനറല്‍ സെക്രട്ടറി മറ്റൊരു രാജ്യത്ത്, ട്രഷറര്‍ വേറെ രാജ്യത്ത്, കമ്മിറ്റിയംഗങ്ങള്‍ വിവിധ രാജ്യങ്ങളില്‍. ഇത് പൂര്‍ണ്ണമായി നിയമപരവും പ്രായോഗികവുമാണ്. കാരണം. തീരുമാനങ്ങള്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകളിലൂടെയാണ്. രേഖകള്‍ ഡിജിറ്റലായി പങ്കുവെക്കാം. വോട്ടിംഗ് പോലും ഓണ്‍ലൈനായി നടത്താം. ഇത് ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന സംവിധാനമാണ്.രേഖകളും തീരുമാനങ്ങളും പങ്കുവയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളുണ്ട്. ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത്: Email, WhatsApp / Telegram Groups, Google Docs / Drive. Cloud Storage
ഇതിലൂടെ:
Minutes of Meeting തയ്യാറാക്കാം, തീരുമാനങ്ങള്‍ രേഖപ്പെടുത്താം, എല്ലാവര്‍ക്കും ഒരേസമയം പരിശോധിക്കാം, ഓഫീസില്‍ നേരിട്ട് ഇരിക്കേണ്ട നിര്‍ബന്ധമില്ല, കാനഡയില്‍ എവിടെയിരുന്നും പ്രസ്ഥാനം നയിക്കാംകാനഡ പോലുള്ള രാജ്യങ്ങളില്‍ ഒരു നഗരത്തില്‍ മാത്രം ഇരുന്ന് പ്രവര്‍ത്തിക്കണം എന്ന നിയമമില്ല, ഒരാള്‍ക്ക് വീട്ടില്‍ ഇരുന്ന് പോലും സംഘടന നയിക്കാം. മീറ്റിങ്ങുകള്‍ വിളിക്കാം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം. ഇതാണ് ഇന്നത്തെ അഡ്മിനിസ്‌ട്രേഷന്‍ മോഡല്‍.
മാധ്യമധര്‍മ്മത്തിന്റെ അടിസ്ഥാനം, ഇന്നത്തെ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനം, ഡിജിറ്റല്‍ ലോകത്തിന്റെ പ്രവര്‍ത്തനരീതി എന്നിവയെപ്പറ്റി ഓരോ മാധ്യമപ്രവര്‍ത്തകനും പഠിച്ചിരിക്കണം. ജനങ്ങളിലേക്ക് നന്മകള്‍ എത്തിക്കുക, അനീതികള്‍ ചൂണ്ടിക്കാണിക്കുക, സമൂഹത്തില്‍ നീതി നടപ്പാക്കാന്‍ സഹായിക്കുക എന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ധര്‍മ്മം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. പത്രധര്‍മ്മം എന്താണെന്ന് അറിയുന്നവരാണ് ഈ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കേണ്ടത്. മാധ്യമപ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്നില്‍ പൊട്ടന്മാരാക്കുന്ന സമീപനങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. വിമര്‍ശനമുണ്ടെങ്കില്‍: വസ്തുതകളോടെ അറിവോടെ മാന്യമായ ഭാഷയില്‍ അത് നടത്തുക. അതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്തസ്സും ഉത്തരവാദിത്വവും.