അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരുമെന്ന് സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ബോര്‍ഡ് ഓഫ് പീസില്‍ ചേരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സമ്മതിച്ചതായി ബുധനാഴ്ച ട്രംപ് പറഞ്ഞിരുന്നു.
സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്‍ഡോനീഷ്യ, പാകിസ്താന്‍, ഖത്തര്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മ ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പിന്തുണയ്ക്കുന്നുവെന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിടുന്നുവെന്നുമാണ് സൗദി അറേബ്യയുടെ പ്രതികരണം.