ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക ടാക്‌സ് സെമിനാര്‍: ജനുവരി 31 ന്

By: 600002 On: Jan 22, 2026, 9:32 AM



 

പി പി ചെറിയാന്‍ 

കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക ടാക്‌സ് സെമിനാര്‍ ജനുവരി 31 ശനിയാഴ്ച നടക്കും. പുതിയ നികുതി നിയമങ്ങള്‍, ഫയലിംഗ് രീതികള്‍ എന്നിവയെക്കുറിച്ച് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വ്യക്തമായ ധാരണ നല്‍കുന്നതിനായാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ജനുവരി 31, ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 5:00 വരെ.സ്ഥലം: 3821 Broadway Blvd, Garland, TX 75043.
മുഖ്യപ്രഭാഷകന്‍: മുന്‍ ഐ.ആര്‍.എസ് ഓഡിറ്ററായ ഹരി പിള്ള സി.പി.എ സെമിനാറിന് നേതൃത്വം നല്‍കും

ഏറ്റവും പുതിയ നികുതി നിയമങ്ങള്‍, ഡിഡക്ഷനുകള്‍, ക്രെഡിറ്റുകള്‍, സ്മാര്‍ട്ട് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും.

സംശയങ്ങള്‍ ദൂരീകരിക്കാനും വരാനിരിക്കുന്ന ടാക്‌സ് സീസണിനായി മികച്ച രീതിയില്‍ തയ്യാറെടുക്കാനും ഈ സെമിനാര്‍ സഹായകരമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രദീപ് നാഗനൂലില്‍ , ഷിജു എബ്രഹാം , മന്‍ജിത് കൈനിക്കര എന്നിവരുമായി ബന്ധപ്പെടുക.