'ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അമേരിക്ക എന്തിന് പണം നല്‍കണം?': പീറ്റര്‍ നവാരോ

By: 600002 On: Jan 21, 2026, 11:43 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. അമേരിക്കന്‍ മണ്ണിലെ വിഭവങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സേവനങ്ങള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഇവമഏേജഠ പോലുള്ള പ്ലാറ്റ്ഫോമുകള്‍ അമേരിക്കന്‍ മണ്ണിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനായി അമേരിക്കയിലെ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്നും നവാരോ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെ വന്‍കിട ഉപഭോക്താക്കള്‍ സേവനം നേടുന്നത് അമേരിക്കയ്ക്ക് നഷ്ടമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഡിജിറ്റല്‍ കയറ്റുമതിയെയും ഭൗതിക ഉല്‍പ്പന്നങ്ങളെപ്പോലെ തന്നെ സംരക്ഷണാത്മകമായ കാഴ്ചപ്പാടിലൂടെ കാണണമെന്നും അമേരിക്കന്‍ വിഭവങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ മന്ദഗതിയിലായിരിക്കുന്ന സാഹചര്യത്തിലാണ് നവാരോയുടെ ഈ പുതിയ നീക്കം.

അമേരിക്കന്‍ ഐ.ടി മേഖലയിലെ ഈ പുതിയ തര്‍ക്കം വരും ദിവസങ്ങളില്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.