ബോര്‍ഡ് ഓഫ് പീസില്‍ ചേരാനില്ല; ഫ്രാന്‍സിനെതിരെ 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി 

By: 600002 On: Jan 20, 2026, 1:42 PM



 

ഗ്രീന്‍ലന്‍ഡ്, ഗാസ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകുന്നു. ഗാസയില്‍ സമാധാനം ഉറപ്പാക്കാനും ഭാവിയില്‍ യുഎന്‍ സുരക്ഷാ സമിതിക്ക് ബദലായും ട്രംപ് ആവിഷ്‌കരിക്കുന്ന ബോര്‍ഡ് ഓഫ് പീസില്‍ ചേരാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഫ്രാന്‍സിനെതിരെ 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. 

മക്രോയെ ബോര്‍ഡ് ഓഫ് പീസില്‍ വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയില്‍ അയാളുടെ സ്ഥാനം തെറിക്കാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ട്രംപിനെ പരിഹസിച്ച് മക്രോയും രംഗത്ത് വന്നു. റഷ്യയില്‍ നിന്നുള്ള വെല്ലുവിളി മറികടക്കാനാണ് ഗ്രീന്‍ലന്‍ഡ് വേണമെന്ന് ട്രംപ് ആവശ്യപ്പെടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസന്റ് പറഞ്ഞിരുന്നു.