ആഗോള ഉത്തരവാദിത്വ രാഷ്ട്ര സൂചികാ പട്ടികയില്‍ അമേരിക്കയെയും ചൈനയെയും മറികടന്ന് ഇന്ത്യ. 154 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇന്ത്യ 16 ആം സ്ഥാനത്തെത്തി. പൗരര്‍, പരിസ്ഥിതി, മറ്റ് ലോകരാജ്യങ്ങള്‍ എന്നിവയുമായുള്ള ബന്ധം എന്നിവയില്‍ രാജ്യങ്ങള്‍ തങ്ങളുടെ അധികാരം എത്രത്തോളം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.
തിങ്കളാഴ്ച പുറത്തിറങ്ങിയ സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാസ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.