മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ദിനം: ഒക്ലഹോമ സിറ്റിയില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

By: 600002 On: Jan 20, 2026, 9:14 AM


 

 

പി പി ചെറിയാന്‍

ഒക്ലഹോമ: ജനുവരി 19 നു അമേരിക്കയിലുടനീളം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികള്‍ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.  

ഫ്രീഡം സെന്ററില്‍ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്. ഒക്ലഹോമ സിറ്റി ഡൗണ്ടൗണില്‍ നടന്ന വാര്‍ഷിക പരേഡില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

1986 മുതലാണ് നഗരത്തില്‍ ഈ ആഘോഷങ്ങള്‍ സജീവമായി തുടങ്ങിയതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിച്ചു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെട്ടു.

ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എന്‍.എ.എ.സി.പി നേതാക്കള്‍ ചടങ്ങില്‍ സ്മരിച്ചു.