തെക്കന്‍ സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. 150 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി കര്‍ഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്.
മലാഗയില്‍ഡ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.