യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ: ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് 

By: 600002 On: Jan 19, 2026, 11:01 AM

 

 

ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നു. ട്രംപിന്റെ ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗം നടന്നു. ഇതില്‍ ഇക്കാര്യം ചര്‍ച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രേഡ് ബസൂക്ക ഉപയോഗിക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം തടയുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് 'ട്രേഡ് ബസൂക്ക' എന്ന പേരിലറിയപ്പെടുന്നത്.