റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അനുശോചിച്ചു

By: 600002 On: Jan 19, 2026, 10:05 AM



 

പി പി ചെറിയാന്‍ 

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടകാരനും ഓതറ എബനേസര്‍ മാര്‍ത്തോമാ ചര്‍ച് അംഗവും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിലെ മുന്‍ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80)നിര്യാതനായി. 1975 മുതല്‍ 1979 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട മുന്‍ വികാരിയുടെ വേര്‍പാടില്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. സ്‌നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ എന്നും പ്രിയങ്കരനായിരുന്നു.

യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിര്‍പ്പിന്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.