യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു, സീറ്റുകൾക്കിടയിലെ സ്ഥലം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് വെസ്റ്റ്‌ജെറ്റ്

By: 600110 On: Jan 17, 2026, 1:10 PM

വിമാനങ്ങളിലെ സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയ്ക്കാനുള്ള തീരുമാനം വെസ്റ്റ്‌ജെറ്റ് വിമാനക്കമ്പനി പിൻവലിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് സീറ്റുകൾക്കിടയിലെ സ്ഥലം കുറയ്ക്കാനുള്ള നീക്കം വെസ്റ്റ്‌ജെറ്റ് ഉപേക്ഷിച്ചത്.     വിമാനങ്ങളിൽ അധികമായി ഒരു വരി സീറ്റുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റം സീറ്റുകൾക്കിടയിലുള്ള സ്ഥലം  കുറയാനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും കാരണമായി.

സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി കാണിക്കുന്ന വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. യാത്രയ്ക്ക് സൗകര്യമില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തി.     യാത്രക്കാർക്ക് പുറമെ കമ്പനിയിലെ ജീവനക്കാരും പുതിയ സീറ്റ് ക്രമീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇതേ തുടർന്ന്     ഇൻഫ്ലൈറ്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡൻ്റാണ് പദ്ധതി മാറ്റിയ വിവരം ജീവനക്കാരെ അറിയിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പഴയ രീതിയിലുള്ള സീറ്റ് ക്രമീകരണത്തിലേക്ക് തന്നെ വിമാനങ്ങൾ ഉടൻ മാറ്റപ്പെടും. ബിസിനസ് ആവശ്യങ്ങൾക്കൊപ്പം തന്നെ യാത്രക്കാരുടെ സൗകര്യങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് കമ്പനി വ്യക്തമാക്കി.