കാണാതായ 13 വയസ്സുകാരിയ്ക്കായി തിരച്ചില്‍: സഹായം അഭ്യര്‍ത്ഥിച്ച് പോലീസ്

By: 600002 On: Jan 17, 2026, 12:11 PM



 

പി പി ചെറിയാന്‍

മേരിലാന്‍ഡ്: ജര്‍മ്മന്‍ ടൗണില്‍ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോര്‍ട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെണ്‍കുട്ടിയെയാണ് ജനുവരി 13 മുതല്‍ കാണാതായത്. സംഭവത്തില്‍ മോണ്ട്‌ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍: 240-773-6200 (Montgomery County Police)
കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.