പി പി ചെറിയാന്‍
അറ്റ്ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചന്‍)നയിക്കുന്ന സുവര്‍ണ്ണനാദം വോള്യം 41 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കണ്‍സേര്‍ട്ട് ജനുവരി 23 വെള്ളിയാഴ്ച നടക്കും. അറ്റ്ലാന്റ മാര്‍ത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് (ID: 769 374 4841, password : music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
റവ. ജേക്കബ് തോമസ്, 2013 ജൂലൈയിലാണ് വൈദികനായി അഭിഷിക്തനായത്. നിലവില്‍ അറ്റ്ലാന്റ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഗായകന്‍, ഗാനരചയിതാവ്, കീബോര്‍ഡ് പ്ലെയര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം നാല്‍പ്പതിലധികം ഗാനങ്ങള്‍ക്ക് സംഗീതവും വരികളും നല്‍കിയിട്ടുണ്ട്. 2001-ല്‍ പുറത്തിറങ്ങിയ 'ജീവധാര' എന്ന ആല്‍ബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്.മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്പല്‍ ടീം ഡയറക്ടറായും (2021-2024), മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍ അംഗമായും (1997-1999) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുബ കൊച്ചമ്മയാണ് സഹധര്‍മ്മിണി. നേത്തന്‍, നോയല്‍ എന്നിവരാണ് മക്കള്‍.
പരിപാടിയുടെ വിശദാംശങ്ങള്‍: സമയം: രാത്രി 08:30 (EST), ഡാളസ് സമയം 07:30 (വെള്ളി), ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 07:00.ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവല്‍ ഉദ്ഘാടനവും സമാപന പ്രാര്‍ത്ഥന റവ. സാം ലൂക്കോസും നിര്‍വ്വഹിക്കും.
സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്‌സി, ജെനി തുടങ്ങിയവര്‍ സംഗീത വിരുന്നില്‍ പങ്കെടുക്കും.
ആത്മീയതയും സംഗീതവും കോര്‍ത്തിണക്കിയുള്ള ഈ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.