ചന്ദ്രനിൽ ഹോട്ടൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്

By: 600110 On: Jan 17, 2026, 11:47 AM

ചന്ദ്രനിൽ ഹോട്ടൽ പദ്ധതിക്ക് പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്. സ്കൈലർ ചാൻ എന്ന  കനേഡിയൻ യുവാവാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. വാൻകൂവറിൽ ജനിച്ച് വളർന്ന ഇദ്ദേഹം ടെസ്‌ലയ്ക്ക്  വേണ്ടി സോഫ്റ്റ്‌വെയർ നിർമ്മിക്കുകയും നാസയുടെ സഹായത്തോടെയുള്ള 3D പ്രിൻ്റർ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

യുസി ബെർക്ക്‌ലിയിൽ നിന്ന് ബിരുദം നേടിയ ചാൻ, തൻ്റെ റോൾ മോഡലായി കാണുന്നത് പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്‌ഫീൽഡിനെയാണ്. ഗാലക്റ്റിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ്' എന്ന തൻ്റെ കമ്പനിയിലൂടെ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. 2032-ഓടെ ഹോട്ടൽ യാഥാർത്ഥ്യമാക്കാനാണ് ചാൻ ലക്ഷ്യമിടുന്നത്, ഇതിനായി സ്പേസ് എക്സ് (SpaceX), എൻവിഡിയ (Nvidia) തുടങ്ങിയ വമ്പൻ കമ്പനികളിലെ നിക്ഷേപകരുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. ബഹിരാകാശ വ്യവസായം "രണ്ട് തൂണുകളാൽ താങ്ങിനിർത്തപ്പെട്ടിരിക്കുകയാണെന്ന്" അദ്ദേഹം പറഞ്ഞു. നാസ പോലുള്ള സർക്കാർ ഏജൻതെന്നും സ്കൈലർ ചാൻ പറഞ്ഞു.  

ജി.ആർ.യു തങ്ങളുടെ ബുക്കിംഗ് വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതിലെ വിവരങ്ങൾ അനുസരിച്ച് 2029-ൽ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിലൂടെ അവിടുത്തെ പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് ഇഷ്ടികകൾ നിർമ്മിക്കുന്ന രീതി പരീക്ഷിക്കും. അടുത്ത ഘട്ടമായി, താമസത്തിനായി ഒരു ചെറിയ വാസസ്ഥലം നിർമ്മിക്കും. വലിയ ജനാലകളോടു കൂടിയ വിശാലമായ മുറികളാണ് കമ്പനിയുടെ വീഡിയോയിൽ ഉള്ളത്.  കമ്പനി ജീവനക്കാരെയും തേടുന്നുണ്ട്. "ഫൗണ്ടിംഗ് മെമ്പർ ഓഫ് ടെക്നിക്കൽ സ്റ്റാഫ്" എന്ന തസ്തികയിലേക്ക് വർഷം 80,000 ഡോളർ മുതൽ 1,30,000 ഡോളർ വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.