അമേരിക്കയ്ക്ക് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര

By: 600110 On: Jan 17, 2026, 11:42 AM

അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര.ആവശ്യമെങ്കിൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പകരം സംവിധാനം കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ഹോക്സ്ട്ര വിശദീകരിച്ചു. അമേരിക്കയ്ക്ക് വേണ്ട വാഹിനങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കണമെന്നും  കാനഡയിലോ മെക്സിക്കോയിലോ ആകരുത് എന്നുമുള്ള പ്രസിഡൻ്റെ ഡോണൾഡ് ട്രംപിൻ്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു.

അമേരിക്ക സ്വന്തമായി വാഹനങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ മിഷിഗണിലെ ഫോർഡ് ഫാക്ടറി സന്ദർശിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ട്രംപിൻ്റെ നയങ്ങൾക്കനുസരിച്ചാണ് താൻ സംസാരിക്കുന്നതെന്ന് ഹോക്സ്ട്ര വ്യക്തമാക്കി. അതേസമയം, കാനഡയും അമേരിക്കയും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളരെ വലുതും പ്രധാനപ്പെട്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ, ഇനിമുതൽ നികുതിയില്ലാത്ത വ്യാപാരം കാനഡ പ്രതീക്ഷിക്കരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.     ഒരു പുതിയ വ്യാപാര കരാർ സാധ്യമായേക്കാം, എങ്കിലും ഇറക്കുമതി നികുതികൾ തുടർന്നേക്കുമെന്ന് ഹോക്സ്ട്ര പറഞ്ഞു.

കാനഡയിൽ വർദ്ധിച്ചുവരുന്ന അമേരിക്കൻ വിരുദ്ധ മനോഭാവത്തെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു. ഒരു "പരമാധികാര രാജ്യം" എന്ന നിലയിൽ ചൈനയുമായി ബിസിനസ്സ് ചെയ്യാൻ കാനഡയ്ക്ക് അവകാശമുണ്ട്. എന്നാൽ ചൈനീസ് ഉൽപ്പന്നങ്ങൾ കാനഡ വഴി വടക്കേ അമേരിക്കയിലേക്ക് കടക്കാൻ അനുവദിച്ചാൽ യുഎസിൻ്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും മറ്റ് വാഹനങ്ങളും ചൈനയിൽ നിന്ന് വരാൻ അനുവദിക്കുകയാണെങ്കിൽ, അമേരിക്കൻ അതിർത്തിയിലൂടെ അത് എളുപ്പത്തിൽ കടന്നുപോകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.