രോഗം വിളിച്ചുവരുത്തുന്നു; മദ്യത്തിനും മധുര പാനീയങ്ങള്‍ക്കും കുറഞ്ഞ നികുതി ഏര്‍പ്പെടുത്തി ഉപയോഗം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന 

By: 600002 On: Jan 16, 2026, 12:18 PM


മദ്യത്തിനും മധുര പാനീയങ്ങള്‍ക്കും കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നുവെന്ന് ലോകാരോഗ്യ സംഘടന. WHO പുറത്തുവിട്ട ഗ്ലോബല്‍ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത്തരം പാനീയങ്ങള്‍ക്ക് മേല്‍ അതാത് സര്‍ക്കാരുകള്‍ നികുതി കൂട്ടി അവയുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.