കഴിഞ്ഞ എട്ടുവര്‍ഷമായി തനിക്ക് ബോളിവുഡില്‍ നിരന്തരം അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ബോളിവുഡിലെ അധികാരഘടനയില്‍ മാറ്റമുണ്ടായി. അധികാരത്തിലുള്ളവര്‍ സര്‍ഗാത്മകതയില്ലാത്തവരാണ്. ചിലപ്പോള്‍ അതിന് പിന്നില്‍ വര്‍ഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.